Book Review: Reels By Berly Thomas


 രണ്ടായിരങ്ങളുടെ ആദ്യ പാദം മുതലുള്ള ഒന്നര ദശാബ്ദത്തോളം കാലം ബ്ലോഗുലകത്തിലെ സൂപ്പർ സ്റ്റാറായിരുന്നു ബെർളി തോമസ്. പിൽകാലത്ത് അദ്ദേഹം ബ്ലോഗ് എഴുത്തു നിർത്തിയെങ്കിലും പത്ര പ്രവർത്തകൻ എന്ന നിലയിലും, നോവലിസ്റ്റ് എന്ന നിലയിലും അദ്ദേഹം സജീവമായിരുന്നു. അദ്ദേഹത്തിന്റെ നാലാമത്തെയോ അഞ്ചാമത്തെയോ നോവലാണെങ്കിലും ഞാൻ ആദ്യമായി വായിക്കുന്ന നോവലാണ് മനോരമ ബുക്ക്സ് പ്രസിദ്ധീകരിച്ച റീൽസ്.

വിക്ടറും സുഹൃത്തും ഒരു പുതിയ യൂട്യൂബ് ചാനൽ തുടങ്ങുന്നു. സിനിമാ സംബന്ധിയായ ഒരു ചാനൽ ആയത് കൊണ്ട് തന്നെ ചാനലിന്റെ റീച്ച് കൂട്ടുവാൻ വേണ്ടി ഒന്ന് രണ്ട് ചെറുകിട സിനിമാ നടന്മാരെയും നടിമാരെയും അഭിമുഖം ചെയ്‌താൽ നല്ലതാകുമെന്ന് വിക്ടറും സുഹൃത്തും തീരുമാനിക്കുകയും അവർ പ്രിയങ്ക എന്ന പുതുമുഖ നടിയിലേക്ക് എത്തുകയും ചെയ്യുന്നു. പ്രിയങ്ക സിനിമയിൽ എത്തണം എന്ന അതിയായ ആഗ്രഹത്തോടെ തന്റെ ആദ്യ സിനിമയിൽ അവസരം ലഭിച്ച സന്തോഷത്തിലാണ്. എന്നാൽ അവിചാരിതമായി അവൾക്ക് ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വരുന്നു. കുടുംബത്തിൽ നിന്ന് തന്നെയാണ് തന്റെ പ്രധാന ശത്രു എന്ന് മനസ്സിലാക്കുന്ന അവളുടെ രക്ഷകനായി അപരിചിതനായ വിക്ടർ മാറുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് നോവലിന്റെ കാതൽ.
ജനപ്രിയമെന്നും, പൈങ്കിളി യെന്നുമെല്ലാം കൺവെൻഷനലി വിളിക്കപ്പെടുന്ന ജനുസ്സിൽപെട്ട നോവലാണ് റീൽസ് എന്ന് പറയുമ്പോഴും ഇപ്പോൾ ഇൻസ്റ്റാ ഫീഡുകളിൽ ട്രെൻഡിംഗ് ആയി ഓടിക്കൊണ്ടിരിക്കുന്ന പലതിനേക്കാളും readability ഉള്ള നോവലാണിത് എന്നാണ് വ്യക്തിപരമായ അഭിപ്രായം. കഥാന്ത്യത്തോടുക്കുമ്പോൾ ക്‌ളീഷേകളുടെ കുത്തൊഴുക്കാണെങ്കിലും, എഴുപതുകൾ മുതൽ തന്നെ സിനിമയിലുള്ള കാസ്റ്റിങ് കൌച്ച് ഇപ്പോഴും നിർബാധം തുടരുന്നു എന്ന് പറഞ്ഞുവെക്കുന്നുണ്ട് ഈ നോവൽ.റീൽസ് എന്നാണ് ടൈറ്റിൽ എങ്കിലും ഒരു യൂട്യൂബ് ചാനൽ കടന്നു വരുന്നു ണ്ടെങ്കിലും ടൈറ്റിലുമായി വലിയ ബന്ധമൊന്നും നോവലിനില്ല.
ആകെത്തുകയിൽ ശരാശരി വായനാനുഭവം.
-നിഖിലേഷ് മേനോൻ.

No comments:

Post a Comment

Keep reading, keep suggesting, keep commenting

Jason Rekulak's Hidden Pictures

  Even though I had never heard about this Author before,    I still gave this one a try as the online reviews were largely positive. I am s...